നെക്സ്റ്റ് ജൻ കപ്പ്‌ അറിയേണ്ടതേല്ലാം..

നെക്സ്റ്റ് ജൻ കപ്പ്‌ അറിയേണ്ടതേല്ലാം..

നെക്സ്റ്റ് ജൻ കപ്പ്‌ അറിയേണ്ടതേല്ലാം..

ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് നെക്സ്റ്റ് ജൻ കപ്പ്‌. ഓരോ ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾപെടുത്തുന്നത്. എട്ടു ടീമുകൾ അടങ്ങിയ ടൂർണമെന്റാണ് ഇത്.

6 ഇംഗ്ലീഷ് ക്ലബ്ബുകളും രണ്ട് ഇന്ത്യൻ ക്ലബ്ബുകളും ഈ ടൂർണമെന്റിൽ പങ്ക് എടുക്കും.ബാംഗ്ലൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകളാണ് ഇന്ത്യയിൽ നിന്നുള്ളത്. രണ്ട് ടൂർണമെന്റായി തന്നെയാണ് ഈ ലീഗ് നടത്തുന്നത്.

ലണ്ടൻ, മിഡ് ലാൻഡ്സ് എന്നീ രണ്ട് സ്ഥലങ്ങളിലാണ് ടൂർണമെന്റ് നടത്തുക. ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾ ലണ്ടനിലും ബാംഗ്ലൂരുവിന്റെ മത്സരങ്ങൾ മിഡ് ലാൻഡ്സിലുമായിരിക്കും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം നാളെ ടോട്ടൻഹാമിന്റെ അണ്ടർ -18 ടീമിനെതിരെയാണ്.

ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചാൽ ഫൈനലിൽ ക്രിസ്റ്റൽ പാലസ് വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരത്തിലെ വിജയികളെ നേരിടും. തോൽവിയാണ് ഫലമെങ്കിൽ ക്രിസ്റ്റൽ വെസ്റ്റ് ഹാം മത്സരത്തിലെ പരാജിതരെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തിന് വേണ്ടി നേരിടും.

ബാംഗ്ലൂരുവിന്റെ മത്സരം ലെസ്റ്റർ സിറ്റിയുമായിയാണ്.ഈ മത്സരത്തിൽ വിജയിച്ചാൽ നോട്ടിൻഹാം  ഫോറെസ്റ്റ് സ്റ്റേല്ലൻബോഷ് മത്സരത്തിലെ വിജയികളെ ഫൈനലിൽ നേരിടും. തോൽവിയാണ് ഫലമെങ്കിൽ നോട്ടിൻഹാം സ്റ്റേല്ലൻബോഷ് മത്സരത്തിലെ പരാജിതരെ നേരിടും.

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം നാളെ വൈകിട്ട് 5:30 ക്കും ബാംഗ്ലൂരുവിന്റെ മത്സരം നാളെ വൈകിട്ട് 9:30 ക്കുമാണ്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ യൂ ട്യൂബ് ചാനലിൽ ഫേസ്ബുക്കിൽ മത്സരം തത്സമയം കാണാം. Kbfc ടീവീയിലും ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ നമുക്ക് കാണാൻ സാധിക്കും. ആവേശകരമായ ന്യൂ ജൻ കപ്പിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here